‘വിദേശത്തുള്ളവരെ തിരികെ എത്തിക്കാനാകില്ല’; പ്രവാസി വിഷയത്തിൽ സുപ്രിംകോടതി

പ്രവാസി വിഷയത്തിൽ നിലപാട് അറിയിച്ച് സുപ്രിംകോടതി. വിദേശത്തുള്ള ഇന്ത്യക്കാനെ നിലവിലെ സാഹചര്യത്തിൽ മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. പ്രവാസികൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് സുപ്രിംകോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. പുറം രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നവരെ നാട്ടിൽ എത്തിക്കാൻ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് സുപ്രിംകോടതി പറഞ്ഞു. എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും സുപ്രിംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഏഴ് ഹർജികളും നാലാഴ്ചയ്ക്കകം പരിഗണിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top