കേരളത്തിലെ രണ്ടിനം വവ്വാലുകളിൽ കൊറോണ സാന്നിധ്യം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠനം

കേരളത്തിലെ രണ്ടിനം വവ്വാലുകളിൽ കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തി. കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന റൂസെറ്റസ്, പെറ്ററോപസ് എന്നീ വവ്വാലുകളിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആർ) ആണ് പഠനം നടത്തിയത്.
കേരളം, കർണാടക, ഗുജറാത്ത്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ഹിമാചൽപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും 2018-19 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് പഠനത്തിൽ പരിശോധിച്ചത്. തൊണ്ടയിൽനിന്നും മലാശയത്തിൽ നിന്നുമാണ് സാംപിളുകളായിരുന്നു ഇത്. കേരളത്തിൽ, പെറ്ററോപസ് വവ്വാലുകളുടെയും റൂസെറ്റസ് വവ്വാലുകളുടെയും മലാശയയങ്ങളിൽ നിന്നുള്ള സ്രവ സാമ്പിളുകൾ പോസിറ്റീവായി. പെറ്ററോപസ് വവ്വാലുകളുടെ 217 സ്രവ സാംപിളുകളുകളിൽ 12ഉം റൂസെറ്റസ് വവ്വാലുകളുടെ 42 സ്രവ സാംപിളുകളിൽ നാലും ആണ് പോസിറ്റീവായത്. ഇവയുടെ തൊണ്ടയിൽനിന്നുള്ള 25 സ്രവ സാംപിളുകൾ നെഗറ്റീവായിരുന്നു.
കേരളത്തിൽ വിവിധ തരത്തിലുള്ള വവ്വാലുകളുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഐസിഎംആറിന്റെ പഠനത്തില്‍ നിർദ്ദേശിക്കുന്നു.
നേരത്തെ, നിപ വൈറസ് മനുഷ്യരിലേക്കെത്തിയത് വവ്വാലുകളിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംസ്ഥാനത്ത് നിപ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈനാംപേച്ചി കൊവിഡ് 19 വൈറസ് വാഹകരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈനാംപേച്ചികൾ കൊവിഡ് 19 വൈറസുമായി വളരെ സാമ്യതയുള്ള വൈറസുകൾ വഹിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ, ഇത്തരം മൃഗങ്ങളിൽ നിന്ന് ഇവ എങ്ങനെ മനുഷ്യനിലേക്കെത്തി എന്നത് ഇനിയും എങ്ങനെയെന്ന് അറിവായിട്ടില്ല.
Story Highlights: CORONA TESTS POSITIVE IN BATS IN KERALA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here