അടച്ച സ്റ്റേഡിയത്തിൽ ദിവസം നാല് മത്സരങ്ങൾ; ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഭാവി ഇങ്ങനെയെന്ന് സൂചന

കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ-ജൂലായ് മാസങ്ങളിൽ പുനരാരംഭിക്കുമെന്ന് സൂചന. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രീമിയർ ലീഗ് ചെയർമാനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
വെംബ്ലി സ്റ്റേഡിയത്തിൽ മാത്രം മത്സരങ്ങൾ നടത്തുമെന്നാണ് വിവരം. വെംബ്ലിക്കൊപ്പം സെൻ്റ് ജോർജ്സ് പാർക്ക് സ്റ്റേഡിയം കൂടി ഉണ്ടാവുമെന്നും ചില റിപ്പോർട്ടുകളുണ്ട്. എങ്ങനെയായാലും കാണികൾ ഉണ്ടാവില്ല. ദിവസേന നാല് മത്സരങ്ങൾ വീതം നടത്തി എത്രയും വേഗം ലീഗ് പൂർത്തീകരിക്കാനാന് ശ്രമം.
ലിവർപൂൾ കിരീടത്തിലേക്ക് കുതിക്കുമ്പോഴാണ് കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ലീഗ് മാറ്റിവച്ചത്. ലിവർപൂളിൻ്റെ കിരീടധാരണത്തിന് രണ്ട് ജയങ്ങൾ കൂടി ബാക്കി നിൽക്കെയായിരുന്നു ഇത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 25 പോയിൻ്റിൻ്റെ ലീഡുള്ള ലിവർപൂൾ സീസൺ കിരീടം ഉറപ്പിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് കൊവിഡ് 19 വ്യാപിച്ചതും പ്രീമിയർ ലീഗ് മാറ്റിവച്ചതും.
അതേ സമയം, ലോകത്ത് കൊവിഡ് 19 രോഗ ബാധിരായവരുടെ എണ്ണം 19.25ലക്ഷം ആയി. 1,19,718 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 5.87 ലക്ഷം കടന്നു. 23,644 പേരാണ് അമേരിക്കയില്‍ മാത്രമായി മരിച്ചത്. ഇന്നലെ 28,917 പേര്‍ക്കാണ് പുതുതായി അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡ് ബാധിതരായി ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ 1505 പേരാണ് അമേരിക്കയില്‍ മരിച്ചത്. എന്നാല്‍ 36,948 പേര്‍ അമേരിക്കയില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
Story Highlights: english premier league in closed doors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here