Advertisement

ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് സമീപത്ത് കാട്ടുതീ വ്യാപിക്കുന്നു

April 14, 2020
Google News 1 minute Read

ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് സമീപത്ത് കാട്ടുതീ വ്യാപിക്കുന്നു. ആണവ നിലയത്തിന് ഒരു കിലോമീറ്റര്‍ ദൂരത്ത് കാട്ടുതീ വ്യാപിച്ച് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഉക്രൈനിലാണ് ചെര്‍ണോബില്‍ ആണവ നിലയം. കാട്ടുതീ വ്യാപിക്കുന്നത് തടയാനുള്ള അഗ്നിശമനസേനയുടെ ശ്രമങ്ങള്‍ തുടരുകയാണ്. 300 ഓളം അഗ്നിശമന സേനാംഗങ്ങളാണ്‍ പ്രദേശത്ത് തീ അണയ്ക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ആണവനിലയത്തെ നേരിട്ട് ബാധിക്കും മുന്‍പ് തീ അണയ്ക്കാന്‍ തീവ്രശ്രമം നടക്കുന്നുണ്ട്.

അതേസമയം, പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന അധികൃതരുടെ മുന്നറിയിപ്പും ആശങ്ക വര്‍ധിപ്പിക്കുയാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ ആണവമാലിന്യം സൂക്ഷിച്ചിരിക്കുന്ന പ്രദേശമാണ് ഇവിടം. 46000 ഹെക്ടര്‍ പ്രദേശം കാട്ടുതീയില്‍ കത്തി നശിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചെര്‍ണോബില്‍ എന്ന ജനപ്രിയ സീരീസ് പുറത്തിറങ്ങിയ ശേഷം ഇങ്ങോട്ടുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിരുന്നു.

Story highlights-Wildfires,  Chernobyl nuclear plant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here