Advertisement

സൗദിയിലെ കൊവിഡ് ബാധിതരിൽ 186 ഇന്ത്യക്കാർ

April 15, 2020
1 minute Read

സൗദിയിലെ കൊവിഡ് ബാധിതരിൽ 186 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ എംബസി. മരിച്ച രണ്ട് ഇന്ത്യക്കാരും മലയാളികളാണ്. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിലുള്ള ആംബുലൻസുകൾ ഇന്ത്യാക്കാരുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും ഇന്ത്യൻ അംബാസിഡർ അയുസ് സാഫ് സെയ്ദ് അറിയിച്ചു.

5369 പേർക്കാണ് ഇന്നലെ വരെ സൗദിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 73 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. രോഗ ബാധിതരിൽ 186 പേർ ഇന്ത്യക്കാരാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസിഡർ അറിയിച്ചു. മാത്രമല്ല, എണ്ണം കൂടാൻ സാധ്യതയുള്ളതായും രോഗ ബാധിതരിൽ ഭൂരിഭാഗം പേരും സുഖം പ്രാപിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു.

രണ്ട് ഇന്ത്യക്കാരാണ് കൊവിഡ് മൂലം സൗദിയിൽ ഇതുവരെ മരിച്ചത്. റിയാദിലും മദീനയിലും ഉള്ളവരാണ് ഇവർ. മരണം മുൻപ് സ്ഥിരീകരിച്ചെങ്കിലും മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്‌യിലാണ് ഇത് സംബന്ധിച്ച കൂടുതൽ വിശദീകരണം അംബാസിഡർ നൽകിയത്.

81 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. 40407 പേരാണ്
ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ത്യൻ കോൺസുലേറ്റിലേക്ക് വിളിച്ചാൽ കൃത്യമായ വിവരം ലഭിക്കുന്നില്ല ന്നെ പരാതിയുടെ അടിസ്ഥാനത്തിൽ അറബ് ഭാഷ അറിയാവുന്ന എംബസി ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അംബാസിഡർ അറിയിച്ചു.
സൗദിയിലുള്ള ഇന്ത്യക്കാരുടെ മടക്കയത്രയ്ക്ക് നാലാഴ്ച സമയം വേണമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അംബാസിഡർ അറിയിച്ചു.

Story highlights-186 Indians among Saudi covid victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top