മൂന്നാറില്‍ കര്‍ശന ജാഗ്രത തുടരുമെന്ന് ദേവികുളം സബ് കളക്ടര്‍

കേരള – തമിഴ്നാട് അതിര്‍ത്തി ജില്ലയായ തേനിയിലെ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മൂന്നാറിലെ ജാഗ്രത കര്‍ശനമായി തുടരുമെന്ന് ദേവികുളം സബ് കളക്ടര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ സബ്കളക്ടറുടെ ഓഫീസില്‍ പ്രത്യേക ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തി.
ഇടുക്കി കൊവിഡ് ബാധിതരില്ലാത്ത ജില്ലയായി മാറിയിട്ടുണ്ടെങ്കിലും മൂന്നാറില്‍ ജാഗ്രതയും പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുകയാണ് കേരളാ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പഴുതടച്ച് ജാഗ്രതയൊരുക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. അതിര്‍ത്തിയിലെ കാനനപാതയിലൂടെ മൂന്നാറിലേക്ക് ആളുകള്‍ എത്തിയ സാഹചര്യത്തില്‍ നീരീക്ഷണങ്ങള്‍ കര്‍ശനമായി തുടരും. കൊവിഡ് ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ചറിയിക്കാന്‍ ദേവികുളം സബ് കളക്ടറുടെ ഓഫീസില്‍ പ്രത്യേക ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫോണിലൂടെ വിവരങ്ങള്‍ നല്‍കുന്നവരെക്കുറിച്ചുള്ള വിശദാശംങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കും. തമിഴ്നാട്ടില്‍ നിന്നും ഇവിടെയെത്തുന്ന പച്ചക്കറി വാഹനങ്ങളിലെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. വാഹനങ്ങളും പച്ചക്കറികള്‍കക്കും സാനിറ്റേഷന്‍ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വനമേഖലകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ വനം വകുപ്പിനും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
Story Highlights: coronavirus, munnar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here