Advertisement

ലോകകപ്പ് കഴിഞ്ഞ് എത്തിയപ്പോൾ ലഭിച്ച സ്വീകരണം മറക്കില്ല; ഷഫാലി വർമ്മ

April 15, 2020
3 minutes Read

ടി-20 ലോകകപ്പ് കഴിഞ്ഞ് തിരികെ നാട്ടിലെത്തിയപ്പോൾ ലഭിച്ച സ്വീകരണം മറക്കില്ലെന്ന് ഇന്ത്യയുടെ കൗമാര ഓപ്പണർ ഷഫാലി വർമ്മ. ഹിന്ദുസ്താൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ജന്മനാടായ റോഹ്തകിൽ ലഭിച്ച സ്വീകരണം ഷഫാലി ഓർമ്മിച്ചത്.

“റോഹ്തകിൽ എനിക്ക് ലഭിച്ച സ്വീകരണം ഒരിക്കലും ഞാൻ മറക്കില്ല. ചെണ്ടയും പാട്ടുകളും അവിടെ ഉണ്ടായിരുന്നു. ഹാരവുമായാണ് എൻ്റെ ബന്ധുക്കൾ എന്നെ വരവേറ്റത്. അത് വളരെ സ്പെഷ്യലായി തോന്നി. വളരെ പ്രത്യേകത നിറഞ്ഞ ഒരു ടൂർണമെൻ്റിനു ശേഷം അതൊക്കെ ഒരു സ്വപ്നം പോലെയാണ് തോന്നിയത്. വീണ്ടും കളിക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, കൊറോണ കാരണം അത് ഇപ്പോൾ നടക്കില്ലല്ലോ. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാർക്കൊപ്പം ലോകകപ്പിൽ കളിക്കുക എന്നത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ല. ഇത്ര ചെറു പ്രായത്തിൽ ലോകകപ്പ് പോലൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.”- ഷഫാലി പറഞ്ഞു.

ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ അഞ്ചാമതായിരുന്നു 16കാരിയായ ഷഫാലി. 5 മത്സരങ്ങളിൽ നിന്ന് 163 റൺസായിരുന്നു ഷഫാലിയുടെ സമ്പാദ്യം. ടൂർണമെൻ്റിലെ ഉയർന്ന സ്ട്രൈക്ക് റേറ്റ് ഈ കൗമാര താരത്തിൻ്റെ പേരിലായിരുന്നു. ഇന്ത്യൻ താരങ്ങളിൽ ഏറ്റവുമധികം റൺസും ഷഫാലിക്കായിരുന്നു. ഇതിനിടെ ടി-20 റാങ്കിൽ ഒന്നാം സ്ഥാനം അലങ്കരിക്കാനും താരത്തിനു സാധിച്ചു. എന്നാൽ ഫൈനലി2 രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായ ഷഫാലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ മൂന്നാം സ്ഥാനത്താണ് താരം. ഓസ്ട്രേലിയയുടെ ബെത്ത് മൂണി ഒന്നാമതും ന്യൂസീലഡിൻ്റെ സൂസി ബേറ്റ്സ് രണ്ടാമതും ആണ്.

ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് 85 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Story Highlights: ‘I will never forget the welcome I received’ – Shafali Verma on her return to home after T20 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top