തമിഴ്‌നാട് അതിർത്തിയിൽ ലോക്ക് ഡൗൺ നടപടി കടുപ്പിച്ച് പൊലീസ്

തമിഴ്‌നാട്ടിലടക്കംകൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ അതിർത്തിയിലെ ലോക്ക്ഡൗൺ നടപടി കടുപ്പിച്ച് പൊലീസ്. കളിയിക്കവിളയിലടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്.

അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി എത്തുന്ന ആംബുലൻസുകൾക്ക് മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനമുള്ളത്. ഇത്തരം ആംബുലൻസിൽ 3 പേരെ മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മറ്റ് ആശുപത്രി ആവശ്യങ്ങൾക്ക് വന്ന ആംബുലൻസുകൾ അതിർത്തിയിൽ നിന്ന് മടക്കി അയച്ചു. ചരക്ക് വാഹനങ്ങളളും പരിശോധിക്കുന്നുണ്ട്.

അതേസമയം, കളിയിക്കവിളയ്ക്കടുത്ത പ്രദേശങ്ങളിൽ താമസിക്കുന്ന ആരോഗ്യ പ്രവർത്തകരെ തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നില്ലെന്നും പരാതിയുണ്ട്.

Story highlight: Police tighten lockdown on Tamil Nadu border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top