ഡല്‍ഹിയില്‍ മലയാളി നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും: മുഖ്യമന്ത്രി

ഡല്‍ഹിയില്‍ മലയാളി നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്‌സുമാര്‍ സാമൂഹിക ബഹിഷ്‌കരണം നേരിടുന്നതായും സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകാന്‍ പോലും പറ്റുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു. അക്കാര്യം ഡല്‍ഹി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാന്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ചെക്ക്‌പോസ്റ്റുകള്‍ വഴി വരുന്ന ആളുകളെ എല്ലാ സ്ഥലത്തും ഗൗരവമായി പരിശോധിക്കുന്നില്ല എന്ന പരാതി വരുന്നുണ്ട്. ഇക്കാര്യത്തില്‍ ഔചിത്യപൂര്‍ണമായ നടപടി സ്വീകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. റോഡുകളില്‍ അലഞ്ഞുതിരിയുന്നവരെയും ഭിക്ഷാടനം നടത്തുന്നവരെയും മറ്റും ക്യാമ്പുകളില്‍ താമസിപ്പിക്കണമെന്ന് തീരുമാനിച്ചതാണ്. എന്നാല്‍, ചിലയിടങ്ങളിലെങ്കിലും അവര്‍ പുറത്തിറങ്ങി നടക്കുന്നു. മാനസിക അസുഖം ബാധിച്ചവരെ മറ്റുള്ളവരുമായി ഇടകലര്‍ത്തി താമസിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ഇത് മനസിലാക്കി ക്രമീകരണം വരുത്താന്‍ നിര്‍ദേശം നല്‍കി. അഭയ കേന്ദ്രങ്ങളില്‍ ഭക്ഷണം മാത്രം നല്‍കിയാല്‍ പോര. കുളിക്കാനുള്ള സോപ്പ് ഉള്‍പ്പെടെ വിതരണം ചെയ്യാനും ശുചിത്വം ഉറപ്പാക്കാന്‍ ഇടപെടല്‍ നടത്താനും തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here