രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12,000 ലേക്ക് അടുക്കുന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 11,933 പോസിറ്റീവ് കേസുകളും 392 കൊവിഡ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, 1344 പേർ രോഗമുക്തരായി. ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രോഗവ്യാപനം തുടരുകയാണ്.

ഇരുപത്തിനാല് മണിക്കൂറിനിടെ 1,117 പുതിയ പോസിറ്റീവ് കേസുകളും 39 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ 170 ഹോട്ട്‌സ്‌പോട്ട് ജില്ലകളെയും 207 ഹോട്ട്‌സ്‌പോട്ട് ഇതര ജില്ലകളെയും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തി.

ഗുജറാത്തിൽ അതിവേഗം രോഗം വ്യാപിക്കുകയാണ്. ഇന്ന് 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഹമ്മദാബാദിൽ മാത്രം 42 പേർക്ക് രോഗം സ്ഥിരീകരിക്കുതയും രണ്ട് പേർ മരിക്കുകയും ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി സ്വയം നിരീക്ഷണത്തിൽ പോയി. മധ്യപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. ആന്ധ്രയിൽ 23 പുതിയ കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. മേഘാലയയിൽ 69കാരനായ ഡോക്ടർ മരിച്ചു. മേഘാലയയിലെ ആദ്യ മരണമാണിത്. ഉത്തർപ്രദേശിലെ 44 ജില്ലകളിൽ കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജയ്പുരിൽ 23 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ കണ്ടെയന്റ്‌മെന്റ് മേഖലകളുടെ എണ്ണം 56 ആയി ഉയർന്നു.

Story highlight: The number of covid casualties in the country is approaching 12,000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top