രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 941 പേര്‍ക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 941 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുകയാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12380 ആയി. 1489 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു. 414 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊവിഡ് പരിശോധയ്ക്കുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്തി. ചൈനയില്‍ നിന്നാണ് അഞ്ച്‌ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് എത്തിച്ചത്. രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലല്ല നിലവില്‍ രാജ്യമുള്ളത്. ഒരുദിവസം നാല്‍പതിനായിരത്തോളം ടെസ്റ്റുകള്‍ നടത്താന്‍ നിലവില്‍ സാധിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ മുപ്പതിനായിരത്തിനാല്‍പത് ടെസ്റ്റുകള്‍ നടത്തി. രോഗവിമുക്തരാകുന്നവരുടെ എണ്ണം കൂടുതല്‍ കേരളത്തിലാണുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, നിലവിലെ ഘട്ടത്തിലും സമൂഹവ്യാപന സാധ്യത ആരോഗ്യമന്ത്രാലയം തള്ളിക്കളയുകയാണ്. ധാരാവിയില്‍ മാത്രം 71 കൊവിഡ് കേസുകളാണുള്ളത്. ഇന്ന് 11 ഓളം പേര്‍ക്കാണ് ധാരാവിയില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി റെഡ്‌സോണുകളില്‍ ശക്തമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here