Advertisement

കൊവിഡ്: കേരളത്തിലെ ആറ് ജില്ലകൾ ഹോട്ട്‌സ്‌പോട്ടുകൾ

April 16, 2020
0 minutes Read

കേന്ദ്രം പുറത്തുവിട്ട ഹോട്ട്‌സ്‌പോട്ടുകളിൽ കേരളത്തിൽ നിന്നുള്ള ആറ് ജില്ലകളും. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് പട്ടികയിലുള്ളത്. വയനാട്ടിലെ ചില ഇടങ്ങളും അതിതീവ്ര പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. 28 ദിവസം തുടർച്ചയായി രോഗവ്യാപനം കണ്ടെത്തിയില്ലെങ്കിൽ ഗ്രീൻ സോണായി പ്രഖ്യാപിക്കും.

രാജ്യത്തെ 170 ഹോട്ട്‌സ്‌പോട്ടുകളിൽ 123 എണ്ണം കൊവിഡ് ഗുരുതരമായി പടർന്നുപിടിച്ച മേഖലകളെന്ന് കേന്ദ്രസർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആറ് മെട്രോ നഗരങ്ങൾ അടക്കം എല്ലാ പ്രമുഖ നഗരങ്ങളും ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഇടംപിടിച്ചു.

ഗ്രീൻ സോണിലുള്ള പ്രദേശങ്ങളിൽ ഇരുപതാം തീയതിക്ക് ശേഷം നിയന്ത്രണങ്ങൾ അനുവദിക്കും. സംസ്ഥാനങ്ങളുമായി ചേർന്നായിരിക്കും നിയന്ത്രണങ്ങൾ തീരുമാനിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഗ്രീൻ സോണിൽ നിലവിൽ 210 ജില്ലകളാണുള്ളത്. ഹോട്ട്സ്പോട്ടുകളിൽ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് മാറ്റം ഉണ്ടാകും. രോഗവ്യാപനം കണക്കിലെടുത്താകും ഇരുപതാം തീയതിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിൽ 15 ജില്ലകളാണ് കൊവിഡ് വിമുക്തമായിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top