‘സ്പ്രിംഗ്ലർ വിവാദത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി’; ആരോപണവുമായി രമേശ് ചെന്നിത്തല

സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 200 കോടി രൂപ മൂല്യം വരുന്ന ഡാറ്റ കൈമാറിയതിൽ സാമ്പത്തിക അഴിമതി ഉണ്ടെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിൽ ഒന്നാം പ്രതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
1.75 ലക്ഷം ആളുകളുടെ സെൻസിറ്റീവ് ആയ ആരോഗ്യ വിവരങ്ങളാണ് അമേരിക്കൻ കമ്പനിയുടെ കയ്യിലുള്ളത്. അഴിമതി മാത്രമല്ല, മലയാളിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാടാണ് നടന്നിട്ടുള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഒരു കമ്പനിക്ക് കരാർ കൈമാറുമ്പോൾ പാലിക്കേണ്ട സാധാരണ നടപടി ക്രമങ്ങൾ പോലും ഉണ്ടായിട്ടില്ല. സ്പ്രിംഗ്ലർ കരാർ സംബന്ധിച്ച് മന്ത്രിസഭ ആലോചിച്ചില്ല. എഗ്രിമെന്റ് സംബന്ധിച്ച് ഒരു ഫയൽ പോലുമില്ല. കമ്പനിയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ അന്വേഷിച്ചിട്ടില്ലെന്നും ഡാറ്റാ തട്ടിപ്പിൽ കേസ് നേരിടുന്ന കമ്പനിയാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here