Advertisement

‘എന്താണ് ഞാൻ ചെയ്ത തെറ്റ്?; ടീമിൽ നിന്ന് പുറത്താക്കിയത് എന്തിനാണ്?’: സെലക്ടർമാരോട് ചോദ്യങ്ങൾ ഉയർത്തി സുരേഷ് റെയ്ന

April 16, 2020
2 minutes Read

തന്നെ ടീമിൽ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന ചോദ്യം ഉയർത്തി ഇന്ത്യൻ താരം സുരേഷ് റെയ്ന. താൻ ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ച റെയ്ന ടീമിൽ നിന്ന് ഒഴിവാക്കുമ്പോൾ കാരണം ബോധിപ്പിക്കേണ്ട ഉത്തരവാദിത്തം സെലക്ടർമാർക്ക് ഉണ്ടെന്നും കൂട്ടിച്ചേർത്തു. ആജ് തകിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റെയ്ന മനസ്സു തുറന്നത്.

“മുതിർന്ന താരങ്ങളുടെ കാര്യത്തിൽ സെലക്ഷൻ കമ്മറ്റി കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. നിങ്ങൾ എത്ര വലിയ താരമാണെങ്കിലും ടീമിനു വേണ്ടിയാണ് കളിക്കുന്നത്. കളിച്ച് ഒരു ദിവസം വീട്ടിൽ പോകുന്നു. അടുത്ത ദിവസം ടീമിൽ ഉൾപ്പെട്ടില്ലെങ്കിൽ അത് എന്തുകൊണ്ടാണെന്ന് അറിയാനുള്ള അവകാശം നിങ്ങൾക്കുണ്ട്. എനിക്കെന്തെങ്കിലും കുറവുകളുണ്ടെങ്കിൽ പറയൂ. ഞാൻ കഠിനാധ്വാനം ചെയ്യാം. എവിടെയാണ് ഞാൻ ശ്രദ്ധിക്കേണ്ടതെന്ന് ആരെങ്കിലും പറഞ്ഞു തരണം. അതറിയാൻ കഴിഞ്ഞില്ലെങ്കിൽ എൻ്റെ മനസ്സിൽ എപ്പോഴും സംശയമായിരിക്കും. കുഴപ്പം എന്താണെന്ന് മനസ്സിലായില്ലെങ്കിൽ ഞാൻ എങ്ങനെയാണ് പ്രകടനം മെച്ചപ്പെടുത്തുക? ഭാവിയിൽ ഞാൻ ഒരു സെലക്ടർ ആയാൽ കളിക്കാരനെ ടീമിൽ നിന്ന് പുറത്താക്കുന്നതിൻ്റെ കാരണം നിശ്ചയമായും പറയും.”- റെയ്ന പറഞ്ഞു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായ സുരേഷ് റെയ്ന 2018 ജൂലായിൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ഏതാനും മത്സരങ്ങളിൽ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം കൂടി വഹിച്ചിട്ടുള്ള റെയ്നക്ക് ഫോമില്ലായ്മയും ഫിറ്റ്നസ് പ്രശങ്ങളുമാണ് വിനയായത്. 33കാരനായ താരത്തിന് ഇനി ടീമിലേക്ക് തിരികെ വരലും ഏറെക്കുറെ അസാധ്യമായിരിക്കും.

Story Highlights: Selectors should have taken more responsibility towards senior players: Suresh Raina

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top