ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് യാത്രചെയ്യേണ്ടവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ ലോക്ക്ഡൗണ്‍ കാലത്ത്, ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ നിര്‍ദേശങ്ങളനുസരിച്ച് ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ ആവശ്യമായ രോഗികള്‍, മരിച്ചവരുടെ അല്ലെങ്കില്‍ മരണാസന്നരായവരുടെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കു മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഇതിനായുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍
ഗര്‍ഭിണികള്‍ക്ക് കേരളത്തിലേക്ക് വരാന്‍
1. ഗര്‍ഭിണി ആണെന്നും, പ്രതീക്ഷിക്കുന്ന പ്രസവ തീയതിയും, യാത്ര ചെയ്യുവാന്‍ ആരോഗ്യവതി ആണെന്നുമുള്ള ഗൈനക്കോളജിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്
2. ഒരു വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു യാത്രക്കാരില്‍ കൂടുതല്‍ പാടില്ല. ഇവര്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്
3. ഗര്‍ഭിണിയോടൊപ്പം സഞ്ചരിക്കുന്ന പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ അനുവദിക്കുന്നതാണ്
4. അപേക്ഷകള്‍ ഇമെയില്‍ മുഖാന്തിരമോ വാട്‌സാപ്പിലോ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്
5. യോഗ്യമായ അപേക്ഷകള്‍ ജില്ലാ കളക്ടര്‍ പരിശോധിച്ച് യാത്രാ തീയതിയും സമയവും രേഖപ്പെടുത്തി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്
6. വാഹന പാസിനായുള്ള അപേക്ഷ മേല്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് സഹിതം അതാത് സംസ്ഥാനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്
7. സംസ്ഥാന അതിര്‍ത്തിയിലെ ആരോഗ്യ/ റവന്യു/ പൊലീസ് ഉദ്യോഗസ്ഥര്‍ വാഹന പാസും ജില്ലാ കളക്ടറുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് പ്രവേശനാനുമതി നല്‍കുന്നതാണ്
8. പരിശോധനാ സമയത്തു കൊവിഡ് 19 ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കൊറോണ കെയര്‍ സെന്ററുകില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുന്നതാണ്. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ വീടുകളില്‍ ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതാണ്. എത്തേണ്ട സ്ഥലത്തു എത്തിക്കഴിഞ്ഞാല്‍ ഹെല്‍ത്ത്/ പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതും ആവശ്യമായ നടപടികള്‍ ചെയ്തു തരുന്നതുമാണ്
കേരളത്തില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍
1. ചികിത്സ ആവശ്യമായ ആള്‍ വിശദമായ വിവരങ്ങളോടെ ചികിത്സയ്ക്കു പോകുന്ന ജില്ലയിലെ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്
2. അപേക്ഷ പരിശോധിച്ച് യോഗ്യമായവയ്ക്കു ജില്ലാ കളക്ടര്‍ അനുമതി പത്രം നല്‍കും
3. വാഹന പാസ്സിനായി ഈ അനുമതി പത്രം സഹിതം അതാത് സംസ്ഥാനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്
4. വാഹന പാസും ജില്ലാ കളക്ടറുടെ അനുമതി പത്രവും കേരളത്തിലേക്ക് പ്രവേശിക്കുവാന്‍ ആവശ്യമാണ്
5. ഒരു വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു യാത്രക്കാരില്‍ കൂടുതല്‍ പാടില്ല. ഇവര്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്.
6. സാധാരണ ചികിത്സകള്‍ ഇപ്പോള്‍ താമസിക്കുന്ന സംസ്ഥാനത്തില്‍ നിന്ന് തന്നെ ചെയ്യേണ്ടതാണ്
7. കേരളത്തില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള ക്വാറന്റീന്‍ നിയമങ്ങള്‍ ബാധകമായിരിക്കും
മരിച്ചവരുടെ, മരണാസന്നരായവരുടെ അടുത്ത ബന്ധുക്കള്‍
1 അതാത് സംസ്ഥാനത്തില്‍ നിന്നും വെഹിക്കിള്‍ പാസ് വാങ്ങേണ്ടതാണ്
2 മരണപ്പെട്ട ആളുടെ അല്ലെങ്കില്‍ അത്യാസന്ന നിലയിലുള്ള ആളുടെ വിശദ വിവരങ്ങള്‍ സഹിതം ഒരു സാക്ഷ്യ പത്രം യാത്ര ചെയ്യുന്ന ആള്‍ കൈയ്യില്‍ കരുത്തേണ്ടതാണ്. പൊലീസ് ഇത് പരിശോധിച്ച് പ്രവേശനം അനുവദിക്കുന്നതാണ്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here