മില്‍മ കാലിത്തീറ്റ ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കും

മില്‍മ കാലിത്തീറ്റ ക്ഷീര സംഘങ്ങള്‍ വഴി കൃത്യമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി. എ. ബാലന്‍ മാസ്റ്റര്‍. കാലിത്തീറ്റ നിര്‍മാണത്തിനാവശ്യമായ പരിത്തിപ്പിണ്ണാക്ക്, തവിട്, ചോളം, തേങ്ങാപ്പിണ്ണാക്ക് തുടങ്ങിയ എല്ലാ അസംസ്‌കൃത വസ്തുക്കളും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വാങ്ങുന്നത്.
ലോക്ക്ഡൗണ്‍ മൂലം ലോറി ഗതാഗതം തടസപ്പെട്ടതിനാല്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്നതിന് താമസം നേരിട്ടു. അതുകൊണ്ട് മില്‍മയുടെ പട്ടണക്കാട്ടും, മലമ്പുഴയിലുമുള്ള രണ്ട് കാലിത്തീറ്റ ഫാക്റ്ററികളിലും ഉത്പാദനം പരിമിതപ്പെടുത്തേണ്ടി വന്നതിനാല്‍ ക്ഷീര സംഘങ്ങള്‍ വഴികാലിത്തീറ്റ എത്തിക്കുന്നതിന് താമസം നേരിട്ടു. ഇപ്പോള്‍ അസംസ്‌കൃത വസ്തുക്കള്‍ ആവശ്യത്തിന് ലഭ്യമായതിനാല്‍ പട്ടണക്കാട്ട് കാലിത്തീറ്റ ഫാക്ടറിയില്‍ മൂന്ന് ഷിഫ്റ്റില്‍ പ്രതിദിനം 300 ടണ്‍ കാലിത്തീറ്റ ഉത്പാദനം തുടങ്ങി.
മലമ്പുഴയിലും അടുത്ത ദിവസം മുതല്‍ മൂന്ന് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്നതോടെ 600 ടണ്‍ മില്‍മ കാലിത്തീറ്റ ഉത്പാദിക്കുവാന്‍ സാധിക്കുമെന്നും. ഓണ്‍ലൈന്‍ വഴിയോ, ബാങ്ക് വഴിയോ മുന്‍കൂട്ടി പൈസ അടക്കുന്നവര്‍ക്കും, മേഖലാ യൂണിയന്‍ വഴി ആവശ്യപ്പെടുന്നവര്‍ക്കും ഉടനെ മില്‍മ കാലിത്തീറ്റ ക്ഷീര സംഘങ്ങളില്‍ എത്തിക്കും. അഡ്വാന്‍സായി പണം അടക്കുന്ന സംഘങ്ങള്‍ക്ക് ഒരു ചാക്ക് കാലിത്തീറ്റ 10 രൂപ വീതം അധിക കമ്മീഷന്‍ നല്‍കും.
Story Highlights: milma,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here