Advertisement

അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമാക്കി ലോക്ക് ഡൗൺ

April 17, 2020
1 minute Read

കൊവിഡ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് തൊഴിലില്ലായ്മ വർധിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. അമേരിക്കൻ ലേബർ ഡിപാർട്ട്മെന്റിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാലാഴ്ചയിൽ 2.2 കോടി ആളുകളാണ് തൊഴിലില്ലായ്മ ഇൻഷുറൻസ് ക്ലെയിമിനായി അപേക്ഷിച്ചത്.

കഴിഞ്ഞ രണ്ടാഴ്ച 118 ലക്ഷം ആളുകൾ ക്ലെയിമിനായി അപേക്ഷിച്ചു. കഴിഞ്ഞ മാസത്തെ തൊട്ടടുത്ത ആഴ്ചകളിലായി 69 ലക്ഷം ആളുകളും 33 ലക്ഷം ആളുകളുമാണ് ഇൻഷുറൻസ് ക്ലെയിമിനായി അപേക്ഷ നൽകിയത്. അമേരിക്കൻ സമ്പദ്വ്യവസ്ഥ നിശ്ചലമായതിന്റെ സൂചനയാണിത് നൽകുന്നതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമായെന്നാണ് കണക്കുകൾ. 2008-2009ലെ സാമ്പത്തിക മാന്ദ്യത്തിൽ തൊഴിലില്ലായ്മ നിരക്ക് പത്ത് ശതമാനമായിരുന്നു. 1982ലെ സാമ്പത്തിക മാന്ദ്യത്തിനാണ് ലോക്ക് ഡൗണിന് മുൻപ് ഏറ്റവും കൂടുതൽ ആളുകൾ ഇൻഷുറൻസ് ക്ലെയിമിനായി അപേക്ഷിച്ചത്. 695,000 ആളുകളാണ് അന്ന് ക്ലെയിമിനായി അപേക്ഷ സമർപ്പിച്ചത്.

Story highlights-lockdown,america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top