സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 78,980 പേര്‍; ജില്ലകളിലെ കണക്കുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ.

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2155 പേരാണ്. 2042 പേര്‍ വീടുകളിലും 113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 3640 പേരാണ് നിരീക്ഷണത്തിലുള്ളത്. 3629 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 4050 പേരാണ് നിരീക്ഷണത്തിലുള്ളത്. 4034 പേര്‍ വീടുകളിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 2897 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2896 പേര്‍ വീടുകളിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 1363 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1363 പേരും വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 5341 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5332 പേര്‍ വീടുകളിലും ഒന്‍പത് പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 696 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 677 പേര്‍ വീടുകളിലും 19 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 5701 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5690 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 12077 പേരാണ് നിരീക്ഷണത്തിലുള്ളത്. 12047 പേര്‍ വീടുകളിലും 30 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 7833 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7792 പേര്‍ വീടുകളിലും 41 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 11586 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 11555 പേര്‍ വീടുകളിലും 31 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 7973 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7968 പേര്‍ വീടുകളിലും അഞ്ച് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 5767 പേരാണ് നിരീക്ഷണത്തിലുള്ളത്. 5640 പേര്‍ വീടുകളിലും 127 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 7901 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7789 പേര്‍ വീടുകളിലും 112 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ഉണ്ടായത്. 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top