കൊവിഡ് : യുഎഇയില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പങ്ക് വച്ചാല്‍ പിഴ

കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ തടയാന്‍ കര്‍ശന നടപടിയുമായി യുഎഇ ഭരണകൂടം. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ യുഎഇയില്‍ പിടിവീഴും. യുഎഇ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിാത്ത വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ 20000 ദിര്‍ഹം പിഴ ചുമത്തുമെന്ന് യുഎഇ ആരോഗ്യമന്ത്രാലായത്തെ ഉദ്ദരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. പത്ര-ദൃശ്യമാധ്യമങ്ങളിലൂടെയോ സാമൂഹ്യമാധ്യമങ്ങളിലൂടെയോ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതോ തെറ്റായതോ ആയ മെഡിക്കല്‍ വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പ്രസിദ്ധീകരിക്കുന്നതും പ്രരിപ്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശനനടപടിയെടുക്കുമെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി. അതേസമയം, യുഎഇയില്‍ ഇതുവരെ 37 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്, 6302 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 11,88 പേരാണ് രോഗമുക്തി നേടിയത്.
covid: Punishment for sharing officially unconfirmed news in the UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here