സാമ്പത്തിക ബാധ്യത; 108 ആംബുലൻസ് സർവീസ് കടുത്ത പ്രതിസന്ധിയിൽ

സാമ്പത്തിക ബാധ്യത മൂലം സംസ്ഥാനത്ത് 108 ആംബുലൻസ് സർവീസ് കടുത്ത പ്രതിസന്ധിയിൽ. ഏപ്രിൽ 25 മുതൽ ആംബുലൻസ് സർവീസ് അവസാനിപ്പിക്കുമെന്നാണ് കരാർ എടുത്തിരിക്കുന്ന കമ്പനിയായ ഹൈദരാബാദ് ആസ്ഥാനമായുള്ള ജിവികെഇഎംആർഐ അറിയിച്ചിരിക്കുന്നത്. 108 ആംബുലൻസിന്റെ മേൽനോട്ട ചുമതലയുള്ള കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്ന് 24 കോടി രൂപ കിട്ടാനുണ്ടെന്നാണ് കരാർ കമ്പനി പറയുന്നത്. ഈ കുടിശിക തുക ഏപ്രിൽ 24 ന് മുമ്പ് കിട്ടിയില്ലെങ്കിൽ പിറ്റേദിവസം മുതൽ സർവീസ് അവസാനിപ്പിക്കുമെന്നും പറയുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് കേരള മെഡിക്കൽ സർവീസ് കോർപറേഷന് കത്തും നൽകിയിട്ടുണ്ട്.

കുടിശിക കിട്ടാത്തതുമൂലം ഇന്ധന ചെലവ്, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് കരാർ കമ്പനിയുടെ വാദം. ആംബുലൻസുകൾ പലതും ലോൺ എടുത്ത് വാങ്ങിയതാണെന്നും ഇപ്പോൾ അവ ജപ്തി ഭീഷണിയിലാണെന്നും മെഡിക്കൽ സർവീസ് കോർപറേഷന് അയച്ച കത്തിൽ കമ്പനി ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് സർവീസ് നടത്തുന്ന 144 ആംബുലൻസുകൾ ഉൾപ്പെടെ സംസ്ഥാനത്ത് ഓടുന്ന 315 ആംബുലൻസുകൾ സർവീസ് നിർത്തുന്ന സാഹചര്യമായിരിക്കും ജിവികെഇഎംആർഐ കമ്പനി കരാറിൽ നിന്നും പിൻവാങ്ങിയാൽ ഉണ്ടാവുക. ഈ വിഷയത്തിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story highlight: Financial liability; 108 ambulance service in acute crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top