ഇന്ത്യയിൽ കൊവിഡ് മരണം 480 ആയി

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി. 14,278 പേർക്കാണ് കൊറോണ പോസിറ്റീവായിരിക്കുന്നത്. 1991 പേർ രോഗമുക്തി നേടി.
അതേസമയം, കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് രാജ്യം. സംസ്ഥാനങ്ങൾക്ക് റാപിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിന് 24,000 റാപിഡ് ടെസ്റ്റ് കിറ്റുകൾ നൽകി. രാജസ്ഥാന് പതിനായിരവും കർണാടകയ്ക്ക് 12,400 കിറ്റുകളും നൽകാനാണ് തീരുമാനം. കൊവിഡ് ഗുരുതരമായി ബാധിച്ച മറ്റ് സംസ്ഥാനങ്ങൾക്ക് ഇന്നും അടുത്ത ദിവസങ്ങളിലുമായി കിറ്റുകൾ എത്തിക്കാനാണ് ശ്രമം.
രാജസ്ഥാനിൽ രോഗബാധിതരുടെ എണ്ണം 1200 കടന്നു. ഭിൽവാഡയിൽ ചികിത്സയിലായിരുന്ന അവസാന രണ്ട് രോഗികളും ആശുപത്രി വിട്ടത് ആശ്വാസമായി. 28 കൊവിഡ് ബാധിതരിൽ രണ്ട് പേർ മരിക്കുകയും മറ്റുള്ളവർക്ക് രോഗം ഭേദമാകുകയും ചെയ്തു. ഡൽഹിയിൽ പോസിറ്റീവ് ബാധിതരുടെ എണ്ണം 1700 കടന്നു.
എന്നാൽ രാജ്യത്ത് ഇതുവരെ 3,18,449 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. 31083 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here