ലോക്ക്ഡൗണ്‍ : സംസ്ഥാനത്ത് കാര്‍ഷിക ആരോഗ്യ മേഖലകളില്‍ കൂടുതല്‍ ഇളവ്

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ നിന്ന് കാര്‍ഷിക ആരോഗ്യ മേഖലകളില്‍ കൂടുതല്‍ ഇളവ്.
എല്ലാ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ക്കും ഓറഞ്ച് എ, ഓറഞ്ച് ബി ജില്ലകളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ലാബുകള്‍, വെറ്ററിനറി ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ക്ലിനിക്കുകള്‍, പാത്തോളജി ലാബുകള്‍ തുറക്കും. വാക്‌സിന്‍, മരുന്ന് എന്നിവയുടെ വില്‍പ്പനയും വിതരണവും നടത്താം.
ഓറഞ്ച് എ , ഓറഞ്ച് ബി ജില്ലകളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുകള്‍ അനുവദിച്ചു. കാര്‍ഷിക മേഖലയിലെ സംഭരണം, വിപണനം, എന്നിവയ്ക്ക് അനുമതി. രാസവളങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍, കമ്പോസ്റ്റ് നിര്‍മാണം തുടരാം. മണ്‍സൂണ്‍ കാലത്തിനു മുന്‍പുള്ള കാര്‍ഷിക മുന്നൊരുക്കത്തിനും അനുമതി
നല്‍കിയിട്ടുണ്ട്. പ്ലാന്റേഷന്‍ മേഖലകള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. പ്ലാന്റേഷനുകളില്‍ മിനിമം 50% തൊഴിലാളികള്‍ക്ക് ജോലി ചെയ്യാം. മത്സ്യ ബന്ധന ഉത്പ്പാദന വിപണന മേഖലകള്‍ക്കും ഇളവ് ബാധകമാണ്.
Story highlights-Lockdown,More relaxation in agricultural and health sectors in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here