ആരാധനാലയങ്ങള്‍ തുറക്കരുത് , ടാക്‌സികള്‍ക്ക് നിയന്ത്രണം; സംസ്ഥാനത്ത് മെയ് 3 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന വിഭാഗങ്ങള്‍ നിരവധി

കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് മെയ് മൂന്ന് വരെ ഇളവില്ലാതെ നിരോധനം തുടരുന്ന സ്ഥാപനങ്ങളും സേവനങ്ങളും സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, സിനിമ ഹാള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, ജിം, കായിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, തിയറ്റര്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്‌ളി ഹാളുകള്‍, എന്നിവയ്ക്ക് മെയ് 3 വരെ കര്‍ശന നിരോധനം തുടരും.
സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക , മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുചേരുന്ന മറ്റു പരിപാടികളും നടത്താന്‍ പാടില്ല. ആരാധനാലയങ്ങള്‍ അടച്ചിടും. വിവാഹ മരണാനന്തരചടങ്ങുകളില്‍ 20 പേരിലധികം പേര്‍ ഉണ്ടാകരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, എന്നിവയ്ക്കും മെയ് മൂന്ന് വരെ നിരോധനം തുടരും.
Story highlights-lockdown, Strict ban in the state till May 3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here