മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം : തിങ്കളാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പുനരാരംഭിക്കും

കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിരുന്ന വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെക്കുറിച്ച് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ദിവസവും അവലോകനയോഗം ചേരേണ്ട കാര്യമില്ല. അതിനാലാണ് യോഗത്തിന് ശേഷം നടത്തിരുന്ന വാര്‍ത്താസമ്മേളനവും വേണ്ടെന്ന് വച്ചത്.
എന്നാല്‍, തിങ്കഴാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്ന് ഓഫീസ് അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിത്യവും ഉള്ള കൊവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ ഇനി മുതല്‍ വാര്‍ത്താസമ്മേളനം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സ്പ്രിംഗ്ളര്‍ അടക്കമുള്ള വിവാദവിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Story highlights-press conference by CM Pinarayi Vijayan will resume on Monday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top