രാജമൗലിയുടെ അടുത്ത ചിത്രത്തിൽ നായകൻ മഹേഷ് ബാബു

ബാഹുബലി സംവിധായകൻ രാജമൗലിയും തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും അടുത്ത സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇരുവരും ഒന്നിക്കുന്നതായുള്ള അഭ്യൂഹം കുറച്ച് കാലമായി സിനിമാരംഗത്ത് ഉണ്ടായിരുന്നു. രാജമൗലി തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ‘ഞാൻ മഹേഷ് ബാബുവിനെ വച്ച് സിനിമ ചെയ്യുന്നുണ്ട്. അത് നിർമിക്കുക കെ എൽ നാരായണ ആയിരിക്കും. ആർആർആറിന് ശേഷമായിരിക്കും സിനിമ തുടങ്ങുക.’ അടുത്ത വർഷം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 2022ലായിരിക്കും സിനിമ തിയറ്ററുകളിലെത്തുക. രാജ്യം ഒട്ടാകേ ചിത്രം റിലീസ് ചെയ്യും.

ഇപ്പോൾ മഹേഷ് ബാബു പരശുരാം എന്ന സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ തുടങ്ങുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും രാജമൗലിയുടെ സിനിമയിൽ മഹേഷ് ബാബു അഭിനയിക്കുക. 2021 അവസാനത്തിലോ 2022 ആദ്യത്തിലോ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഇത് വളരെ മുൻപ് രാജമൗലി മഹേഷ് ബാബുവിനെ വച്ച് ചെയ്യാൻ ആലോചിച്ച സിനിമയാണെന്നാണ് വിവരം.

രാജമൗലിയുടെ അടുത്തിറങ്ങാൻ പോകുന്ന ചിത്രം ആർആർആർ ആണ്. പിരീഡ് ആക്ഷന്‍ വിഭാഗത്തിലാണ് ചിത്രം. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയാ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ബിഗ് ബജറ്റ് സിനിമയായ ആർആർആർ റിലീസ് ചെയ്യുന്നത് അടുത്ത വർഷമാണ്.

Story highlights-Rajamoulis ,Mahesh Babu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top