Advertisement

കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

April 18, 2020
1 minute Read

കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ന് എഫ്‌ഐആർ കോടതിയിൽ സമർപ്പിക്കും. തലശേരി വിജിലൻസ് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിക്കുക. ഇതോടെ കെഎം ഷാജിക്കെതിരായ അന്വേഷണത്തിന് തുടക്കമാകും.

കെ.എം ഷാജി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് വിജിലൻസ് എഫ്‌ഐആറിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്ന് ഇത് ബോധ്യമായിട്ടുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.

Read Also : വിജിലന്‍സ് കേസ് ; സ്പീക്കര്‍ക്ക് മറുപടിയുമായി കെഎം ഷാജി

2014ൽ 30 ലക്ഷം രൂപ സംഭാവന ഇനത്തിൽ വരുമാനമായി സ്‌കൂൾ മാനേജ്‌മെന്റിന് ലഭിച്ചിട്ടുണ്ട്. 35 ലക്ഷം രൂപ ചെലവഴിച്ചതായും കാണിച്ചിട്ടുണ്ട്. ഈ തുകയിൽ 25 ലക്ഷം രൂപ ഷാജിക്ക് പ്രതിഫലമായി നൽകിയതായാണ് പ്രാഥമിക കണ്ടെത്തൽ. അഴിമതി നിരോധന നിയമത്തിലെ 7, 13 (1) പ്രകാരമാണ് കെഎം ഷാജിക്കെതിരെ കേസെടിത്തിരിക്കുന്നത്.

അഴീക്കോട് സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് നിലവിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിരിക്കുന്നത്.
2017 ൽ നൽകിയ പരാതിയിൽ 2018 ൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിരുന്നു. സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് 25 ലക്ഷം കൈപ്പറ്റിയാതായാണ് പരാതി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതിക്കാരൻ.

അതേസമയം നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇനി പല അന്വേഷണവും താൻ നേരിടേണ്ടിവരുമെന്നും കെ എം ഷാജി എംഎൽഎ പ്രതികരിച്ചു. ലീഗ് ഒപ്പമുണ്ടെന്നും നിയമനടപടി പാർട്ടി നേതൃത്വവുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

Story Highlights- KM Shaji, vigilance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top