മന്ത്രിസഭ അറിയാതെ സ്പ്രിംക്ളറുമായി കരാർ ഒപ്പിടൽ; സിപിഐക്ക് അതൃപ്തി

മന്ത്രിസഭ അറിയാതെ സ്പ്രിംക്ളറുമായി കരാറൊപ്പിട്ടതിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നേതാക്കൾക്ക് ഉദ്യോഗസ്ഥ തലത്തിൽ എടുത്ത തീരുമാനത്തിൽ, മന്ത്രിസഭയ്‌ക്കോ മുന്നണിക്കോ ഉത്തരവാദിത്തമില്ലെന്ന നിലപാടാണ്. അതേസമയം, വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ നേതാവ് കെ ഇ ഇസ്മയിൽ രംഗത്തെത്തി.

സിപിഐ സംസ്ഥാന നേതൃത്വത്തിന് ഐ ടി സെക്രട്ടറി മാത്രമായി തീരുമാനമെടുത്തതും വിദേശ കമ്പനിയുമായി കരാർ ഒപ്പിട്ടതും ശരിയായില്ലെന്ന നിലപാടാണ്. അടിയന്തര സാഹചര്യം മനസിലാക്കാമെങ്കിലും കൂട്ടായ തീരുമാനം വേണമായിരുന്നു. അതേസമയം ഈ ഘട്ടത്തിൽ പരസ്യപ്രതികരണത്തിനില്ല. വിവാദം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മയിൽ ട്വന്റിഫോറിനോട് പറഞ്ഞു. സിപിഐ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. സർക്കാരിന്റെ പ്രവർത്തനത്തിൽ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമ വകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിൽ വിവാദങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനാവുമായിരുന്നുവെന്ന് സിപിഐ നേതൃത്വം കരുതുന്നു. മുഖ്യമന്ത്രി പോലും അറിയാതെ ഐ ടി സെക്രട്ടറി കരാർ ഒപ്പിട്ടതിലുള്ള അതൃപ്തി കൊവിഡ് കാലത്തിന് ശേഷം ഇടത് മുന്നണി യോഗത്തിൽ ഉന്നയിക്കാനാണ് സിപിഐ നീക്കം.

Story highlights-cpi, sprinkler controversy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top