Advertisement

ആരോഗ്യപ്രവർത്തകർക്ക് ഫിഫയുടെ ആദരം; കയ്യടിച്ച് ലോകമെമ്പാടുമുള്ള ഫുട്ബോൾ താരങ്ങൾ: വീഡിയോ

April 19, 2020
1 minute Read

കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെ ആദരിച്ച് ഫിഫയുടെ വീഡിയോ. ലോകമെമ്പാടുമുള്ള ഫുട്ബോൾ താരങ്ങൾ കയ്യടിച്ചാണ് ആരോഗ്യപ്രവർത്തകർക്ക് ആദരം അർപ്പിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഫിഫ വീഡീയോ പങ്കുവച്ചത്. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നവരും വിരമിച്ചവരുമൊക്കെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു.

മുൻ ഇംഗ്ലണ്ട്, റയൽ മാഡ്രിഡ് സൂപ്പർ താരം ഡേവിഡ് ബെക്കാമിലൂടെ ആരംഭിക്കുന്ന വീഡിയോയിൽ സെജിയോ റാമോസ്, ജെറാർഡ് പീക്കെ, റൊണാൾഡോ. ജി സുങ് പാർക്ക്, മാർത്ത, കക്ക, സിനദിൻ സിദാൻ, യായ ടൂറെ, സാമുവൽ എറ്റൂ, റോബർട്ടോ കാർലോസ്, വെൻഡി റെനാർഡ്, മെസ്യൂട്ട് ഓസിൽ, ബൈച്ചുങ് ഭൂട്ടിയ, ഫാബിയോ കന്നവാരോ, മഗ്ദലെന എറിക്സൺ, ഐക്കർ കാസിയാസ്, ജിയാൻ ലുഗി ബഫൺ,ഡീഗോ മറഡോണ, പെലെ തുടങ്ങി ഒട്ടേറെ താരങ്ങൾ പ്രത്യക്ഷപ്പെടുന്നു. താമസിക്കുന്ന ഇടത്തു നിന്ന് താരങ്ങൾ കയ്യടിക്കുന്ന ദൃശ്യങ്ങൾ ഒരുമിച്ച് ചേർത്താണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

അതേ സമയം, ലോകത്ത് കൊവിഡ് ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിൽ ആയി. 1,60,447 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആകെ രോഗ ബാധിതരുടെ എണ്ണം 23,25,170 ആയി. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ പുതിയതായി 6,357 മരണമാണ് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക് അടുക്കുന്ന അമേരിക്കയിൽ 1804 പേരാണ് ഇന്നലെ മരിച്ചത്. മറ്റു രാജ്യങ്ങളേക്കാൾ മൂന്നിരട്ടി മരണമാണ് അമേരിക്കയിലുള്ളത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 38,932 ആയി. 22472 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.

Story Highlights: fifa tribute to heath workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top