തൊടുപുഴയിൽ വാടക നൽകാത്തതിനെ തുടർന്ന് നിർധന കുടുംബത്തെ ഇറക്കി വിടാൻ ശ്രമിച്ച് സ്ഥല ഉടമ

തൊടുപുഴ മുതലക്കുടത്ത് വാടക നൽകാത്തതിനെ തുടർന്ന് നിർധന കുടുംബത്തെ ഇറക്കി വിടാൻ ശ്രമിച്ച് സ്ഥല ഉടമയുടെ ക്രൂരത. 1500 രൂപ വാടക നൽകാനാകില്ലെന്ന് അറിയിച്ചതോടെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസ് എത്തി സ്ഥല ഉടമയെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ അഞ്ചു വർഷമായി കുന്നക്കാട്ട് തോമസിന്റെ സ്ഥലത്തെ ഷെഡിലാണ് മാത്യുവും രോഗിയായ ഭാര്യയും മകനും താമസിക്കുന്നത്. കൂലിപ്പണിക്കാരനായ മാത്യുവിന് ലോക്ക് ഡൗണായതോടെ വാടക നൽകാൻ കഴിഞ്ഞില്ല ഇടിഞ്ഞു വീഴാറായ ഷെഡിനാണ് 1500 രൂപ വാടക ഈടാക്കിയിരുന്നത്. വാടക നൽകാത്തതിനെ തുടർന്ന് ഉടമയായ തോമസ് ഭീഷിണി പ്പെടുത്തുകയും വീട്ടിലേക്കുള്ള വഴിയടക്കുകയും , വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

നാട്ടുകാരും നഗരസഭ അധികൃതരും പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സ്ഥല ഉടമയായ തോമസ് വഴങ്ങിയില്ല.
പ്രതിഷേധിച്ച നാട്ടുകാർക്ക് നേരെ പട്ടിയെ അഴിച്ചു വിട്ട ഇയാളെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കുടുംബത്തെ പുനരിധവസിപ്പിക്കുമെന്ന് നഗരസഭ ചെയർ പേഴ്‌സൺ പറഞ്ഞു. ഉടമയുടെ അനധികൃത നിർമാണങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുംമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top