Advertisement

മൂന്ന് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ

April 19, 2020
Google News 1 minute Read

മൂന്ന് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ. പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രിംകോടതി കൊളീജിയം ശുപാർശ ചെയ്തു. കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് ദീപാങ്കർ ദത്തയെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. അലഹാബാദ് ഹൈക്കോടതി ജസ്റ്റിസ് ബിശ്വനാഥ് സോമദാറെക്ക് മേഘാലയ ചീഫ് ജസ്റ്റിസ് ആയാണ് നിയമനം. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീക്കിനെ ഒഡീഷയിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനാണ് ശുപാർശ നൽകിയിരിക്കുന്നത്.

നേരത്തെ മധ്യവേനൽ അവധിക്കാലം ഒഴിവാക്കണമെന്ന് സുപ്രിംകോടതി ബാർ അസോസിയേഷൻ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ പ്രമേയം പാസാക്കി. പ്രമേയത്തിന്റെ പകർപ്പ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്ക്കും മറ്റ് ജഡ്ജിമാർക്കും കൈമാറി. കൊവിഡ് കാരണം ഏറെ കോടതി സമയം നഷ്ടപ്പെട്ടുവെന്ന് അസോസിയേഷൻ വ്യക്തമാക്കി. മേയ് 18 മുതൽ ജൂലൈ അഞ്ച് വരെയാണ് നിലവിൽ മധ്യവേനൽ അവധി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം കേരളത്തിലെ ഏഴ് ജില്ലകളിൽ ചൊവ്വാഴ്ച മുതൽ കോടതികൾ തുറന്നു പ്രവർത്തിക്കും. ഓറഞ്ച് എ മേഖലയിൽ പെട്ട ജില്ലകളിൽ ശനിയാഴ്ച മുതലാകും കോടതികൾ തുറക്കുക. റെഡ് കാറ്റഗറിയിലെ ജില്ലകളിൽ കോടതികൾ തുറക്കുന്നത് മേയ് 3ന് ശേഷമായിരിക്കും.

Story highlights-highcourt,appointment of new chief justices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here