ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല; രാജ്യത്തിനു മാതൃകയായി കാസർഗോഡ്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസർഗോട്. ആരോഗ്യരംഗത്തെ പരിമിതികൾ വെല്ലുവിളിയായി ഉയർന്നെങ്കിലും ഇന്ന് ജില്ല പൂർണമായും അതിജീവനത്തിൻ്റെ പാതയിലാണെന്ന് ജില്ലാ കലക്ടർ ഡി സജിത്ത് ബാബു 24 നോട് പറഞ്ഞു.

ജില്ലാ ആശുപത്രിയും ജനറൽ ആശുപത്രിയും 10 സാമൂഹാരോഗ്യ കേന്ദ്രങ്ങളും 38 പി എച്ച്സികളും മാത്രമായിരുന്നു കാസർഗോടിൻ്റെ ആരോഗ്യരംഗത്തെ സന്നാഹങ്ങൾ. മാർച്ച് 16ന് രണ്ടാം ഘട്ടത്തിലെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുമ്പോഴേക്കും വരാനിരിക്കുന്ന
മഹാമാരി മുന്നിൽ കണ്ട് ജില്ല പ്രതിരോധം തീർത്തു തുടങ്ങിയിരുന്നു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ കഴിഞ്ഞത് രോഗവ്യാപനത്തിൻ്റെ തോത്കുറച്ചു. ഇനി പൂർണമായും കാര്യങ്ങൾ കയ്യിലൊതുങ്ങും. രോഗവ്യാപനം പൂർണമായും തടയുക എന്നതാണ് ജില്ലയിലെ പ്രതിരോധം. പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത 7 മേഖലകളിലെ 75000 പേരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ഇതിനകം ശേഖരിച്ചു കഴിഞ്ഞു.

കാസർഗോടിൻ്റെ ഈ പ്രതിരോധമാണ് ഇന്ന് രാജ്യത്തിന് മാതൃകയാവുന്നത്. 10 ദിവസത്തിനിടയിലാണ് ജില്ലയിലെ 68 ശതമാനം രോഗികളും ആശുപത്രി വിട്ടത്. ഒപ്പം കാസർഗോഡിൻ്റെ ആശങ്കകളും അകലുകയാണ്.

Story Highlights: The district with the highest number of Covid patients treated; Kasargod as the model for the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top