ഹിമാചല്‍ പ്രദേശില്‍ കൊവിഡ് ഭേദമായ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു

കൊവിഡ് 19 രോഗം ഭേദമായ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലുള്ള ആള്‍ക്കാണ് വീണ്ടും രോഗം സ്ഥീരികരിച്ചത്. രോഗമുക്തി നേടിയ ആളില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗമുക്തി നേടിയ
ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്ന ആദ്യത്തെ കേസാണിത്.
ഉന ജില്ലയില്‍ കൊവിഡ് 19 രോഗം ഭേദമായ ആളില്‍ ശനിയാഴ്ച നടത്തിയ പരിശോധനയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈറസിന്റെ ഘടനയിലുണ്ടായ മാറ്റമാണോ ഇതിന് കാരണമെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പരിശോധിച്ച് വരുകയാണ്. കൊവിഡ് ഭേദമായ ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലാണ്.
Story Highlights- man with the Covid cure fixed the COVID again, Himachal Pradesh.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here