സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രം; 13 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രം. കണ്ണൂരും കാസർഗോഡുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ രോഗബാധിതൻ വന്നത് അബുദാബിയിൽ നിന്നും കാസർഗോട്ടെ രോഗി ദുബായിൽ നിന്നുമാണ് എത്തിയത്. പതിമൂന്ന് പേർ ഇന്ന് രോഗമുക്തി നേടി.

270 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 129 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്ന് മാത്രം 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 55,590 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 11600 പേരെ നീരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. അതിനിടെ സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top