‘സാരി ഉപയോഗിച്ച് മാസ്ക്ക്’ പരിചയപ്പെടുത്തി വിദ്യാ ബാലൻ

ബോളിവുഡ് താരവും ദേശീയ പുരസ്കാര ജേതാവുമായ വിദ്യാ ബാലന് സാരി ഒരു വീക്ക്നസാണ്. വിദ്യ തന്നെ അത് പല അഭിമുഖത്തിലും പറയാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സാരിയും ബ്ലൗസ് പീസും എങ്ങനെ അതിജീവനത്തിനായി ഉപയോഗിക്കാമെന്ന് പരിചയപ്പെടുത്തുകയാണ് വിദ്യ. എങ്ങനെയെന്നല്ലേ?
ബൗസ് പീസ് ഉപയോഗിച്ച് സുരക്ഷാ മാസ്ക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് പഠിപ്പിച്ചുതരികയാണ് താരം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിദ്യ മാസ്ക്കുണ്ടാക്കുന്ന പഠിപ്പിക്കുന്നത്. വളരെ എളുപ്പമാണ് ഈ മാസ്ക്കുണ്ടാക്കാൻ. ബ്ലൗസ് പീസും രണ്ട് ഹെയർ ബാൻഡും മതി വിദ്യയ്ക്ക് മാസ്ക്ക് നിർമിക്കാൻ. എങ്ങനെയെന്ന് വിഡിയോ കാണാം.
വിഡിയോ പങ്കുവച്ചിരിക്കുന്നത് ‘നമ്മുടെ രാജ്യം നമ്മുടെ മാസ്ക്ക്’ എന്ന ഹാഷ് ടാഗോട് കൂടിയാണ്. കൂടാതെ പഴയ സാരി ഉപയോഗിച്ച് നിരവധി ഇത്തരത്തിലുള്ള മാസ്ക്ക് ഉണ്ടാക്കാമെന്നും താരം പറയുന്നു. വളരെ മികച്ച രീതിയിലാണ് വിദ്യ വിഡിയോയിൽ മാസ്ക്ക് നിർമാണം പഠിപ്പിക്കുന്നത്. വിദ്യയുടെ അവതരണ ശൈലിയെയും മറ്റും പുകഴ്ത്തി നിരവധി പേർ വിഡിയോക്ക് കീഴിൽ കമന്റ് ചെയ്തിട്ടുണ്ട്.
Story highlights- Vidhya balan teaches how to make mask with saree
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here