ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,54,726 ആയി. 22,6137 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5,78964 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
ബ്രിട്ടനിൽ ഇന്നലെ മാത്രം 847 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 14,576 ആയി. ആറായിരത്തിനടത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇന്നലെ 761 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണനിരക്ക് 18,681 ആയി. ചൈനയിൽ 4,632 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് 150ൽ താഴെ ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ജർമനിയിൽ രോഗം നിയന്ത്രണത്തിലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അടുത്തയാഴ്ച വ്യാപാര സ്ഥാപനങ്ങളും മേയ് ആദ്യത്തോടെ സ്‌കൂളുകളും തുറക്കും. ഇന്നലെ 248 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 4,352 ആയി.
ഇറാനിൽ മരണം 4,958 ആയപ്പോൾ ബെൽജിയത്തിൽ 5,453 പേരും നെതർലന്റ്സിൽ 3,459 പേരും മരിച്ചു. തുർക്കിയിൽ 1,769 പേരാണ് ഇതുവരെ മരിച്ചത്. സ്വിറ്റ്സർലന്റിൽ 1,336 പേർ മരിച്ചപ്പോൾ ബ്രസീലിൽ മരണസംഖ്യ രണ്ടായിരം കടന്നു. 2,171 ആണ് രാജ്യത്തെ മരണസംഖ്യ. പോർച്ചുഗലിൽ 657 പേരും സ്വീഡനിൽ 1,400 പേരും മരിച്ചു. ഇന്തോനേഷ്യ-535, ഓസ്ട്രിയ-431, ഫിലിപ്പൈൻസ്-397, ഡെൻമാർക്ക്-336, ജപ്പാൻ-190, കാനഡ-1310, ഇറാഖ്-81, ഇക്വഡോർ-421 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.
അതേസമയം, യൂറോപ്പിലെ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തി ഇരുപത്തയ്യായിരം കടന്നു. 98,900 യൂറോപ്യൻ പൗരന്മാർ വിവിധ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നതായി യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. ആഫ്രിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 20,000 കടന്നു. ആഫ്രിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം 6 മാസത്തിനുള്ളിൽ ഒരു കോടിയാകാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൂട്ടൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here