Advertisement

ലോക്ക് ഡൗണിനിടെ ബംഗ്ലാദേശിൽ മതാധ്യാപകന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് വൻ ജനാവലി

April 20, 2020
Google News 6 minutes Read

ലോക്ക് ഡൗൺ ലംഘിച്ച് മതാധ്യാപകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തത് ഒരു ലക്ഷത്തിൽ അധികം പേർ. ബംഗ്ലാദേശിലെ ബ്രാമൺബാരിയാ ജില്ലയിലാണ് സംഭവം. മൗലാന സുബൈർ അൻസാരി എന്ന മതാധ്യാപകന്റെ ശവസംസ്‌കാരത്തിനാണ് നഗ്നമായ ലോക്ക് ഡൗൺ ലംഘനമുണ്ടായിരിക്കുന്നത്.

ബംഗ്ലാദേശിലെ എഴുത്തുകാരിയായ തസ്ലീമ നസ്‌റിൻ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘അമ്പതിനായിരം ആളുകളാണ് മതനേതാവായ മൗലാന സുബൈർ അമദ് അൻസാരിയുടെ അന്ത്യ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയത്. വലിയ ഒത്തുകൂടലുകൾക്ക് വിലക്കുള്ള ലോക്ക് ഡൗണിലാണ് ഈ സംഭവം. ഈ വിഡ്ഢികളായ ആളുകളെ തടയാൻ വിവരം കെട്ട സർക്കാർ ഒന്നും ചെയ്തില്ല.’ തസ്ലീമ നസ്‌റിൻ തന്റെ രോഷം വ്യക്തമാക്കി.

സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി സ്ഥലത്തെ റോഡുകളിലും മറ്റും പതിനായിരത്തോളം ആൾക്കാരാണ് ഉണ്ടായിരുന്നതെന്നാണ് ഇസ്ലാമിക് പാർട്ടി സെക്രട്ടറി ജനറൽ പറയുന്നത്. അഞ്ചിൽ കൂടുതൽ പേർ പ്രാർത്ഥനയ്ക്കായി ഒത്തുകൂടരുത് എന്നാണ് ലോക്ക് ഡൗണിലെ നിയമം. സംഭവം നടന്ന സമയം ആളുകളുടെ എണ്ണം കൂടിയപ്പോൾ സംഗതി വഷളാകുകയായിരുന്നു എന്നാണ് വിവരം. പൊലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സാധിക്കാതെയായി. അതേതുടർന്ന് പൊലീസ് സ്ഥലത്ത് നിന്ന് പിൻവാങ്ങി.

ഇത്രയും അധികം ആളുകൾ എങ്ങനെ ഒത്തുകൂടി എന്നത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തിയതായി പൊലീസ് വക്താവ് സോഹേൽ റാണ പറഞ്ഞു. രാജ്യത്ത് ഇന്നലെ 2456 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 91 പേരാണ് കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് മരിച്ചത്. പക്ഷേ രാജ്യത്ത് കേസുകളുടെ വർധനയ്ക്ക് അനുസരിച്ച് കൊവിഡ് പരിശോധന നടക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

Story highlights-lockdown,50000 people gathered inbangladesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here