Advertisement

ഇന്ത്യയുടെ വിദേശ നിക്ഷേപത്തിന് വിമർശനമുമായി ചൈന

April 20, 2020
1 minute Read

വിദേശ നിക്ഷേപത്തിൽ നിബന്ധനകൾ കൊണ്ടുവന്ന ഇന്ത്യൻ നടപടിയെ വിമർശിച്ച് ചൈന. ലോക വ്യാപര സംഘടനയുടെ നിയമങ്ങൾ ഇന്ത്യ ലംഘിച്ചുവെന്നാണ് ചൈനയുടെ ആരോപണം.

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ ഓഹരി വിപണിയെ സാരമായി ബാധിച്ചിരുന്നു. രാജ്യത്തെ പ്രമുഖ ഓഹരികളിൽ പലതും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സ്ഥിതിവിശേഷവും ഉണ്ടായി. ഈ സാഹചര്യം മുതലെടുത്ത് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യൻ കമ്പനികളിൽ വൻ തോതിൽ നിക്ഷേപം നടത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് വിദേശ നിക്ഷേപത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചത്.

ചൈനയിൽ നിന്നുള്ള കൂടുതൽ നിക്ഷേപത്തിന് സർക്കാർ അനുമതി വേണമെന്ന നിബന്ധന മുന്നോട്ടു വച്ചത്. ഇന്ത്യൻ കമ്പനികളിൽ ഓഹരി വിഹിതം ഉയർത്തി കമ്പനികളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ചൈനീസ് നിക്ഷേപകരുടെ നീക്കത്തിന് തടയിടുകയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഇത്തരമൊരു നിബന്ധനയിലൂടെ ലക്ഷ്യമിട്ടത്.വിദേശ നിക്ഷേപങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയല്ല, ഒരു മുൻകരുതൽ എടുത്തതാണെന്നാണ് ഇന്ത്യയുടെ വിശദീകരണം. ഈ നടപടിക്കെതിരെയാണ് ഇപ്പോൾ ചൈന വിമർശനവുമായി വന്നിട്ടുള്ളത്.

ഇന്ത്യയിലെ മുൻനിര ഓഹരികളിൽ 16 ചൈനീസ് പോർട്ട് ഫോളിയോ നിക്ഷേപ സ്ഥാപനങ്ങൾ 1.1 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നിലവിലെ സാഹചര്യം മുതലെടുത്ത് നടത്തിയിരിക്കുന്നത്. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഇന്ത്യൻ ഓഹരി വിപണിയിൽ വൻതോതിൽ പണമിറക്കിയവരിൽ മുന്നിൽ നിൽക്കുന്നത്. പതിവിൽക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോൾ സെബിയുടെ നിർദേശ പ്രകാരം ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് വിവരങ്ങൾ കൈമാറണം. ഇതുവഴിയാണ് ചൈനയുടെയും മറ്റ് അയൽരാജ്യങ്ങളുടെയും നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്.

story highlight: China criticizes India’s foreign investment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top