കോഴിക്കോട് ജില്ലയിൽ ഇന്ന് 934 പേർ വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി

കോഴിക്കോട് ജില്ലയിൽ ഇന്ന് 934 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 15,306 ആയി. 7494 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഇന്ന് പുതുതായി വന്ന 3 പേർ ഉൾപ്പെടെ 22 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 7 പേർ ആശുപത്രി വിട്ടു.
ഇന്ന് 10 സ്രവ സാംമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 720 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 692 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 668 എണ്ണം നെഗറ്റീവ് ആണ്.
അതേസമയം, ജില്ലയിൽ ഇന്ന് പുതിയ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ച 20 കോഴിക്കോട് സ്വദേശികളിൽ 11 പേരും 4 ഇതര ജില്ലക്കാരിൽ 2 കണ്ണൂർ സ്വദേശികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. 9 കോഴിക്കോട് സ്വദേശികളും 2 കാസർഗോഡ് സ്വദേശികളും ഉൾപ്പെടെ 11 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 28 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയുടെ ചുമതലയുളള തൊഴിൽ- എക്സൈസ് വകുപ്പു മന്ത്രി ടിപി രാമകൃഷ്ണൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുമായി വകുപ്പു തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കൊറോണ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 9 പേർക്ക് ഇന്ന് കൗൺസിലിംഗ് നൽകി. മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 825 പേർക്ക് ഫോണിലൂടെ സേവനം നൽകി. ജില്ലയിൽ 2491 സന്നദ്ധ സേന പ്രവർത്തകർ 6634 വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി.
Story highlight: In the Kozhikode district, 934 surveillance people have completed their inspections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here