കൊവിഡ് പരിശോധനാ ശേഷി പ്രതിദിനം ഒരു ലക്ഷമാക്കുമെന്ന് ഐസിഎംആർ

ഇന്ത്യയിലെ ആകെ കൊവിഡ് പരിശോധനാ ശേഷി പ്രതിദിനം ഒരു ലക്ഷം എന്ന തോതിൽ വർധിപ്പിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). മെയ് 31നകം നടപടി ക്രമങ്ങൾ പൂർത്തിയാക്കും. പരിശോധനയ്ക്കായി കൂടുതൽ ലാബുകളെ ഉൾപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഐസിഎംആർ അറിയിച്ചു
189 സർക്കാർ ലാബുകളാണ് നിലവിൽ കൊവിഡ് പരിശോധന നടത്തുന്നത്. ഇതിൽ പതിനൊന്നെണ്ണം കേരളത്തിലാണ്. കേരളത്തിലെ കോട്ടയം, കണ്ണൂർ, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ ലാബുകൾ കൂടി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഐസിഎംആർ അനുമതിക്കായി കാത്തിരിക്കുകയാണ്.
കൊവിഡ് സാമ്പിൾ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളജിൽ സജ്ജീകരിച്ച ആർടിപിസിആർ ലാബിന് ഐസിഎംആർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇവിടെ സാമ്പിൾ പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു.
Story highlights-covid 19,ICMR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here