Advertisement

കേന്ദ്രത്തിന്റെ ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ കേരളം വെള്ളം ചേർത്തു; ഹൈക്കോടതിയിൽ ഹർജി

April 20, 2020
1 minute Read

കേന്ദ്രം നിർദേശിച്ച ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ സംസ്ഥാന സർക്കാർ വെള്ളം ചേർത്തെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. കേരളത്തിൽ ലോക്ക് ഡൗൺ ഇളവ് അനുവദിച്ച് കൊണ്ടുള്ള മാർഗനിർേദശങ്ങളിൽ വ്യക്തതയില്ലെന്നും ഒറ്റ – ഇരട്ട അക്ക വാഹനഗതാഗത രീതിയിൽ മാറ്റം വേണമെന്നുമാണ് പ്രധാന ആവശ്യം. മെഡിക്കൽ എമർജൻസി പോലുള്ള സാഹചര്യങ്ങളിൽ ഒറ്റ – ഇരട്ട രീതി പാലിക്കാനാകില്ല. സംസ്ഥാന സർക്കാർ മാർഗനിർദേശത്തിൽ വ്യക്തത വരുത്തണമെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കാൻ കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഓട്ടോ ഡ്രൈവറായ രഞ്ചിഷ് എം വി എന്നയാളാണ് ഹർജി നൽകിയത്.

അതേസമയം സ്പ്രിംക്‌ളർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഹർജി. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
സ്പ്രിംക്‌ളർ വിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ട് രണ്ടാമത്തെ ഹർജിയാണ് ഹൈക്കോടതിയിൽ എത്തുന്നത്. അബ്ദുൾ ജബ്ബാറുദ്ദീൻ എന്നയാളാണ് നിലവിൽ ഹർജി നൽകിയിട്ടുള്ളത്. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവർത്തിച്ചുവെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

Story highlights-highcourt,lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top