പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പ്; വ്യാജപ്രചാരണം നടത്തിയവരിൽ ബിജെപി നേതാക്കളും

പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വെബ്സൈറ്റ് അഡ്രസ്സ് പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ബിജെപി നേതാക്കൾ അടക്കമുള്ളവർ ഈ വ്യാജ വെബ്സൈറ്റ് അഡ്രസ് പങ്കുവച്ചിട്ടുണ്ട്. അബദ്ധം മനസ്സിലാക്കിയ ചിലർ പിന്നീട് തങ്ങളുടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെങ്കിലും മറ്റു ചിലർ ഇനിയും അവ നീക്കം ചെയ്തിട്ടില്ല.
https://www.pmcares.gov.in/en/ എന്ന വെബ്സൈറ്റാണ് പ്രധാനമന്ത്രിയുടെ കെയേഴ്സ് ദുരിതാശ്വാസ നിധിയിയുടേത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത് http://pmcaresfund.online/ എന്ന വെബ്സൈറ്റ് അഡ്രസ്സ് ആണ്. ഇത് ഏതോ വിരുതൻ വേർഡ്പ്രസിൽ ഉണ്ടാക്കിയ വെബ്സൈറ്റ് മാത്രമാണ്. ബിജെപി വക്താവ് ഷൈന എൻസി, മഹാരാഷ്ട്രയിലെ ബിജെപി എംപി ഉന്മേഷ് പാട്ടിൽ തുടങ്ങിയവരൊക്കെ ഈ വ്യാജ വെബ്സൈറ്റ് വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
മുതിർന്ന ബിജെപി നേതാക്കളടക്കം മറ്റു ചിലർ കൂടി ഈ വ്യാജ അഡ്രസ്സ് പങ്കുവച്ചിരുന്നു എങ്കിലും സമൂഹമാധ്യമങ്ങളിൽ വിവാദമായതോടെ ഈ പോസ്റ്റുകൾ അവർ നീക്കം ചെയ്തു.
मी nominate करतो@SmitaWagh_@mlamangeshbjp
Karan Patil
दीपक सूर्यवंशी@amol_p_shinde
Nilesh Pardeshihttps://t.co/z4TcBGkBrl— Unmesh Patil (@UnmeshPatilBjp) April 18, 2020
My country is my identity and today My country needs me. In the nation’s fight against Corona, I am dedicating my share and strengthening #NaMo‘s hand. You should also dedicate your share of the funds to #PMCARE. #MyContribution2Nationhttps://t.co/kRPOGYnAHc pic.twitter.com/XnbhwwMb8w
— Shaina NC (@ShainaNC) April 18, 2020
അടുത്തിടെ മറ്റൊരു വ്യാജ അഡ്രസ് ഉപയോഗിച്ച് 52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേ സമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16,000 കടന്നു. 16116 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണം 519 ആയി. 24 മണിക്കൂറിനിടെ 31 മരണവും 1324 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 2302 പേർ രോഗമുക്തരായി.
കൊവിഡിനെ തുരത്താൻ രാജ്യത്തിനുള്ളിൽ തന്നെ വാക്‌സിൻ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യാന്തര തലത്തിൽ നടക്കുന്ന ശ്രമങ്ങൾ നിരീക്ഷിച്ചു വരികയാണ്. മരുന്ന് പരീക്ഷണത്തിനും നടപടി തുടങ്ങി. ആയുഷ്, ഐസിഎംആർ, മറ്റ് ഉന്നത ശാസ്ത്ര-സാങ്കേതിക ഏജൻസികൾ എന്നിവയെ ഉൾക്കൊള്ളിച്ച ദൗത്യ സേന രൂപീകരിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Story Highlights: pm cares fake address shared by bjp leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here