രാജ്യാന്തര മരുന്ന് കമ്പനിയായ ഫൈസറുമായി സ്പ്രിംക്‌ളറിന് ബന്ധം; വിവരങ്ങൾ ചോർത്തിയേക്കുമെന്ന് ആരോപണം

ഡേറ്റ വിവാദത്തിൽപ്പെട്ട സ്പ്രിംക്‌ളർ കമ്പനിക്ക് രാജ്യാന്തര മരുന്ന് കമ്പനിയായ ഫൈസറുമായി ബന്ധം. ഫൈസർ മരുന്ന് കമ്പനിക്ക് സ്പ്രിംക്‌ളർ ഡേറ്റ കൈമാറുന്നുണ്ട്. നിലവിൽ കൊവിഡ് പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ഫൈസർ.
കേരളത്തിൽ നിന്ന് ശേഖരിക്കുന്ന ഡേറ്റ ഇൻഷുറൻസ് കമ്പനികൾക്കും മരുന്ന് കമ്പനികൾക്കും കൈമാറ്റം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും, അതിന് വേണ്ടിയാണ് സംസ്ഥാന സർക്കാരുമായി സ്പ്രിംക്‌ളർ ഇത്തരത്തിലുള്ള കരാർ ഉണ്ടാക്കിയതെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രീതിയിലാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന തെളിവുകൾ.
ഫൈസറിന്റെ ഒരു ക്ലയന്റാണ് സ്പ്രിംക്‌ളർ. സ്പ്രിംക്‌ളറാണ് ഫൈസറിന്റെ സോഷ്യൽ മീഡിയ വിശകലനം ചെയ്യുന്നത്. അതിന് വേണ്ടി ഉപയോഗിക്കുന്ന ടൂൾ സ്പ്രിംക്‌ളറിന്റേതാണെന്നും ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ കൊവിഡ് ബാധിതരുടേയും അവരുടെ കുടുംബത്തിന്റെയും വിവരങ്ങൾ ഫൈസറിന് കൈമാറിയേക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Story Highlights- Sprinkler, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here