Advertisement

കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷി വകുപ്പിന്റെ ‘പഴക്കൊട്ട’

April 21, 2020
1 minute Read

ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷി വകുപ്പിന്റെ ‘പഴക്കൊട്ട’ പദ്ധതി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ കര്‍ഷകരുടെ കെട്ടിക്കിടക്കുന്ന പഴവര്‍ഗങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ 100 രൂപ വിലവരുന്ന ‘പഴക്കൊട്ട’ പുറത്തിറക്കി.

പത്തനംതിട്ട ജില്ലയിലെ കര്‍ഷകരില്‍നിന്ന് ശേഖരിച്ച കൈതചക്ക, ഓമക്ക, വാഴപ്പഴം എന്നിവയും പാലക്കാട്ടെ കര്‍ഷകരില്‍ നിന്നും ശേഖരിച്ച മാങ്ങയുമാണ് ഉപഭോക്താക്കള്‍ക്കായി കിറ്റ് രൂപത്തില്‍ വിതരണം നടത്തുന്നത്. ഓര്‍ഡര്‍ നല്‍കുന്നതിന് 9961200145 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top