കൊറോണ: അവശ്യ സാധനങ്ങൾ വാങ്ങി പ്രായമായർക്ക് വിതരണം ചെയ്യുന്ന സ്പൈഡർമാൻ; തുർക്കിയിൽ നിന്നുള്ള കാഴ്ച

ലോക വ്യാപകമായി കൊവിഡ് 19 വൈറസ് ബാധയുടെ പിടിയിലാണ്. അതിമാനുഷരായ സൂപ്പർ ഹീറോകളെയൊക്കെ മറികടന്ന് ആപത്ഘട്ടത്തിൽ മനുഷ്യന്മാർ തന്നെ സൂപ്പർ ഹീറോകൾ ആവുകയാണ്. അങ്ങനെയാണ് തുർക്കിയിൽ ടിവി സ്ക്രീനിൽ നിന്നിറങ്ങി വന്ന് സ്പൈഡർമാൻ യഥാർത്ഥ ജീവിതത്തിൽ സൂപ്പർ ഹീറോ ആകുന്നത്.
ബുറാക് സോയ്ലു എന്നാണ് സ്പൈഡി സ്യൂട്ടിനകത്തുള്ള ഈ മനുഷ്യൻ്റെ പേര്. തൻ്റെ കാറിൽ സഞ്ചരിച്ച് കടകളിൽ നിന്ന് അവശ്യ വസ്തുക്കൾ വാങ്ങി പ്രായമായവർക് നൽകുകയാണ് അദ്ദേഹം ചെയ്യുന്നത്. ഒരു ട്വിറ്റർ ഹാൻഡിലാണ് ചിത്രങ്ങൾ അടക്കം വിവരം പങ്കുവച്ചത്.
In Turkey, a man named Burak Soylu has been going around dressed like Spiderman.
He drives around in a Beetle, buys milk and groceries for the elderly, and delivers it to their doorsteps.
When he was asked why, he said “My superpower is doing good for the neighborhood.” pic.twitter.com/KAYm3hyPyb
— Goodable (@Goodable) April 17, 2020
“തുർക്കിയിൽ, ബുറാക് സോയ്‌ലു എന്ന മനുഷ്യൻ സ്പൈഡർമാനെപ്പോലെ വേഷമണിഞ്ഞ് കറങ്ങി നടക്കുകയാണ്. തൻ്റെ ബീറ്റിൽ കാറിൽ സഞ്ചരിച്ച്, പാലും മറ്റ് അവശ്യ സാധനങ്ങളും വാങ്ങി അവ പ്രായമായവർക്ക് നൽകുകയാണ് അദ്ദേഹം. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എൻ്റെ അമാനുഷിക കഴിവുകൾ കൊണ്ട് അയൽക്കാർക്ക് നന്മ ചെയ്യുകയാണെന്നായിരുന്നു മറുപടി.”- ട്വീറ്റിൽ പറയുന്നു.
you forgot to add his best pictures.. here they are pic.twitter.com/9feElnkjg5
— Serhan (@serhanbilgin) April 18, 2020
മറ്റൊരു ട്വിറ്റർ ഹാൻഡിൽ ഇദ്ദേഹത്തിൻ്റെ ചില ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഈ ട്വീറ്റുകൾ പങ്കുവച്ചത്.
2140 പേരാണ് തുർക്കിയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടത്. 90,980 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 13430 പേരാണ് രോഗമുക്തി നേടിയത്.
ലോകത്ത് കൊവിഡ് മരണം 1,70,000 കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 1,70,423 ആയി. രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തോട് അടുത്തു. 24,81,026 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
Story Highlights: Turkey’s Spiderman comes to the rescue of those in lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here