കൊവിഡ്: യുഎഇയിൽ രണ്ട് മലയാളികൾ മരിച്ചു

കൊവിഡ് ബാധയെ തുടർന്ന് യുഎഇയിൽ രണ്ട് മലയാളികൾ മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറുശി സ്വദേശി അഹ്മദ് കബീർ (47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്.
അഹമ്മദ് കബീർ ചുമയും ശ്വാസടസവും തൊണ്ടവേദനയും മൂലം ഏപ്രിൽ ഒന്നു മുതൽ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. തുമ്പമൺ സ്വദേശി കോശി സഖറിയ ദുബായിൽ അൽജറാൻ പ്രിന്റിംഗ് പ്രസ് നടത്തി വരികയായിരുന്നു. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ദുബായിലെ ഇറാനിയൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here