Advertisement

ലോക്ക്ഡൗണിന്റെ മറവിൽ സംസ്ഥാനത്ത് സിമന്റ് വില വർധിപ്പിച്ചു

April 22, 2020
1 minute Read

ലോക്ക് ഡൗണിൻ്റെ മറവിൽ സംസ്ഥാനത്ത് സിമന്റ് വില വർധിപ്പിച്ചു. 30 മുതൽ 50 രൂപ വരെയാണ് ഒരു ചാക്ക് സിമൻ്റിന് വില വർധിപ്പിച്ചത്. വില വർധിപ്പിക്കുമ്പോൾ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന നിബന്ധന നിലനിൽക്കെയാണ് സർക്കാർ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് മുന്നറിയിപ്പ് ഇല്ലാതെ സിമന്റ് കമ്പനികൾ വിലവർധിപ്പിച്ചത്.

ലോക്ക്ഡൗൺ കാരണം പ്രതിസന്ധി അനുഭവിക്കുന്ന നിർമാണ മേഖലക്ക് വലിയ തിരിച്ചടിയാണ് വില വർധനവിലൂടെ വന്നിട്ടുള്ളത് . 30 മുതൽ 50 രൂപ വരെയാണ് ഒരു ബാഗ് സിമൻ്റിന് വില വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ സിമന്റ് കമ്പനികൾ വ്യാപാരികൾക്ക് ഡിസ്കൗണ്ട് ആനുകൂല്യങ്ങൾ നിർത്തലാക്കി വില വർധിച്ചപ്പോൾ ഇരു വിഭാഗവും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ അനുമതിയോട് കൂടിയെ വില വർധിപ്പിക്കാവൂ എന്ന് വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ നിബന്ധന ലംഘിച്ചാണ് കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത് .

നിലവിൽ ഷോപ്പുകളിൽ സറ്റോക്ക് ചെയ്ത സിമന്റിൻ്റെ ഭൂരിഭാഗവും കട്ട പിടിച്ച നശിച്ചു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, റെഡ് സോൺ ഉൾപ്പടെയുള്ള മേഖലകളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി സിമന്റ് കടകൾ തുടർന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം .

Story Highlights: lock down, cement price rise,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top