കൊവിഡിനെ കുറിച്ച് അറിയാൻ കേന്ദ്രം വിളിക്കും; 1921ൽ നിന്ന്

കൊവിഡ് വ്യാപനത്തെക്കുറിച്ച് ടെലിഫോണിക് സർവേയുമായി കേന്ദ്രം. കൊവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യതയാർന്ന വിവരങ്ങൾ ലഭിക്കുവാനാണ് സർവേ നടത്തുന്നത്. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ നേതൃത്വത്തിലാണ് സർവേ. 1921 എന്ന നമ്പറിൽ നിന്നായിരിക്കും ഫോൺ കോൾ.
ഫോൺ കോളിൽ എല്ലാവരും ഭാഗമാകണമെന്നും കൃത്യതയുള്ള വിവരങ്ങൾ രോഗത്തെ പ്രതിരോധിക്കാൻ രാജ്യത്തെ സഹായിക്കുമെന്നും ടെലികമ്മ്യൂണിക്കേഷൻ ഡിപാർട്ട്‌മെന്റ് അധികൃതർ വ്യക്തമാക്കി. ടെലികമ്മ്യൂണിക്കേഷൻ ഡിപാർട്ട്‌മെന്റാണ് ടെലിഫോണിക് സർവേയുടെ കാര്യം സ്ഥിരീകരിച്ചത്. 1921ൽ നിന്ന് അല്ലാതെ ഇത്തരത്തിലുള്ള വിവര ശേഖരണത്തിനായി ആരെങ്കിലും വിളിച്ചാൽ അത് വ്യാജ ഫോൺ കോൾ ആയിരിക്കും. വ്യക്തിഗതമായ വിവരങ്ങൾ ആവശ്യപ്പെട്ട് മറ്റു നമ്പറിൽ നിന്ന് വിളിക്കുന്നവരെ സൂക്ഷിക്കാനും നിർദേശം.
Story highlights- centre telephonic survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here