പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ; പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ എത്തി. പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽഗാന്ധിയുടെ സന്ദർശനം. പൂഞ്ച് ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പാകിസ്താൻ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ വെള്ളിയാഴ്ച പങ്കുവച്ച കുറിപ്പിലൂടെയാണ് ജയറാം രമേശ് ഇക്കാര്യം പറഞ്ഞത്.
നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണുന്നതിനായി ഏപ്രില്‍ 25 ന് അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുമായും ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും രാഹുല്‍ ഗാന്ധി കൂടികാഴ്‌ച നടത്തി.
അതേസമയം പൂഞ്ചിലും രജൗരിയിലും ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ജമ്മു കശ്‌മീര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സന്ദര്‍ശിച്ചിരുന്നു. ദുരിതബാധിതരായ കുടുംബങ്ങളുടെ ശരിയായ പുനരധിവാസമാണ് തന്‍റെ പ്രഥമ പരിഗണനയെന്നാണ് അദ്ദേഹം വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് കുടുംബങ്ങള്‍ക്ക് സഹായവും നല്‍കുമെന്നും അറിയിച്ചു.
കേന്ദ്രത്തിന്‍റെ സഹായത്തോടെ ജമ്മു കശ്മിര്‍ ഭരണകൂടം അതിര്‍ത്തി പ്രദേശത്തുള്ളവര്‍ക്ക് ശരിയായ പുനരധിവാസം, സുരക്ഷ, മെച്ചപ്പെട്ട സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കും. ജമ്മുകശ്മീരിലുടനീളം കമ്മൂണിറ്റി ബങ്കറുകള്‍ നിര്‍മിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഗണ്യമായി വികസിപ്പിക്കുകയാണെന്നും ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ പറഞ്ഞു.
Story Highlights : Rahul Gandhi Reached Jammu to Visit pak attacked areas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here