Advertisement

സുരക്ഷാ ജീവനക്കാരന് കൊവിഡ്; മഹാരാഷ്ട്രയിൽ മന്ത്രി നിരീക്ഷണത്തിൽ

April 22, 2020
1 minute Read

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ മന്ത്രിയുടെ സുരക്ഷാ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജിതേന്ദ്ര അവാദിനെയാണ് സ്വകാര്യ ആശുപത്രിയിൽ ക്വാറന്റീനിൽ ആക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഭവനനിർമാണ വകുപ്പ് മന്ത്രിയാണ്. മുലുണ്ടിലെ സ്വകാര്യ ആശുപത്രിയിലാണ് അവാദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നേരത്തെ മന്ത്രിക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. മുൻകരുതൽ എന്ന നിലയ്ക്കാണ് 14 ദിവസം നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി. മഹാരാഷ്ട്ര രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ്. 5218 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 251 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിലാണ് മഹാരാഷ്ട്രയിൽ വർധിക്കുന്നത്. 355 പേർക്ക് രോഗം സ്ഥിരീകരിച്ചത്തോടെ മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 3445 ആയി. പൂനെയിൽ 650 ഉം, താനെയിൽ 400 കടന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ധാരാവിയിൽ ഒരു മരണവും 12 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ ആകെ രോഗബാധിതരുടെ എണ്ണം 179 ആയി. വർളി,പ്രഭാദേവി, ബൈക്കുള തുടങ്ങിയവയാണ് രോഗവ്യാപനം തീവ്രമായ മേഖലകൾ.

Story highlights-covid for security person, maharastra minister in quarentine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top