കൊവിഡ് : യുഎഇയില്‍ 24 മണിക്കൂറിനിടെ മൂന്ന് മരണം

കൊവിഡ് 19 രോഗം ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ മൂന്ന് പേര്‍ മരിച്ചു. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ആയി. ഇന്ന് 490 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുഎഇയില്‍ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 7755 ആയി.

അതേസമയം ചൊവ്വാഴ്ച മാത്രം രോഗമുക്തി നേടിയത് 83 പേരാണ്. ആകെ 1443 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 6266 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

 

Story Highlights- covid19, coronavirus, uae

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top